നോമ്പ് ഭക്ഷണ ക്രമത്തില്‍  ധാന്യങ്ങള്‍ മറക്കല്ലേ  

ഇത് നോമ്പുകാലം.  പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന കാലയളവാണ് നോമ്പ് കാലം. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ വിശന്നിരിക്കുന്ന സന്ദര്‍ഭമായതിനാല്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ നല്ലതാണ്. നോമ്പ് തുറക്കുമ്പോള്‍ കാരക്കയും വെള്ളവും അത്യുത്തമം. വാരിവലിട്ട് ഭക്ഷണം കഴഇക്കുന്നതിന് പകരം പഴ വര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇടയത്താഴത്തിന് നാരുകള്‍ കൂടുതല്‍ അടങ്ങിയ മുഴു ധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവയാണ് കൂടുതല്‍ നല്ലത്. സാവധാനത്തിലുള്ള ദഹനം സാദ്ധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ വയര്‍ നിറഞ്ഞ പ്രതീതി ഉളവാക്കുകയും ചെയ്യും. ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ധാന്യങ്ങള്‍ സഹായിക്കും. കൂടാതെ പയര്‍, പരിപ്പുവര്‍ഗങ്ങള്‍, മുട്ട, കൊഴുപ്പു കുറഞ്ഞ പാല്‍, പാലുത്പന്നങ്ങള്‍, മീന്‍, തൊലി മാറ്റിയ ചിക്കന്‍, നട്‌സ്, ഒലിവ് ഓയില്‍ എന്നിവ ദിവസം മുഴുവന്‍ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു. ഫ്രഷ് പച്ചക്കറികളും, പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുകയും ഉ•േഷത്തെ നല്‍കുകയും ചെയ്യുന്നു. 
ഡയബറ്റിസ്, ഹൃദ്രോഗം, കിഡ്‌നി, അമിത രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകള്‍ നടത്തി ആരോഗ്യനിലയെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും.


 

Latest News