കേരളത്തിൽ പെട്ടെന്നുള്ള മരണം ഉയരുന്നു

ലോകത്തെങ്ങുമുള്ള ഭക്തസമൂഹത്തിന്റെ നാവായി മലയാളത്തിന്റെ പൂന്താനം നമ്പൂതിരിയും മരണത്തിന്റെ  അപ്രതീക്ഷിത കടന്നുവരവിനെ വരച്ചുവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മഹാമാരികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും കാലത്തും   അതിന് ശേഷവും  മരണത്തിന്  മറ്റൊരവസ്ഥ കൈവരുന്നു.കോവിഡാനന്തരം  കേരളത്തിലും മരണ നിരക്ക് കൂടുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത.

 

കോവിഡാനന്തരം മനുഷ്യരിൽ വന്നുപെട്ട ആരോഗ്യ അനിശ്ചിതാവസ്ഥയെക്കുറിച്ച് ഇന്ത്യയുടെ പത്രപ്രവർത്തക ഐക്കണായ രാജ് ദീപ്  സർ ദേശായി പറയുകയുണ്ടായി.  കോവിഡ് വ്യാപനത്തിന്റെ ദുഷ്‌കര നാളുകളിൽ  ലോകത്തെങ്ങുമുള്ള വൈദ്യരംഗത്തെ പ്രമുഖരുമായി സംവാദം നടത്തിയും മറ്റു വഴികളിലും നിറഞ്ഞു നിന്നയാളായിരുന്നു അദ്ദേഹം. കണ്ടു കണ്ടിരിക്കേ മനുഷ്യർ മരിച്ചുപോകുന്ന അവസ്ഥ എല്ലാ കാലത്തേക്കാൾ ഇപ്പോൾ വ്യാപകമാകുന്നത് വെച്ചു വേണം സർ ദേശായിയുടെ വാക്കുകൾ കാണേണ്ടത്. ഒരോ മനുഷ്യരുടെയും അനുഭവത്തിൽ അടുത്ത കാലത്തായി  ഇതുപോലുള്ള മരണത്തിന്റെ കണക്കുണ്ടാകും. അയ്യോ, എന്തു പറ്റി അൽപം മുമ്പ് സംസാരിച്ചതാണല്ലോ എന്ന് ഇതുപോലുള്ള മരണാനുഭവങ്ങളെ മനുഷ്യർ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ മാധ്യമ, രാഷ്ട്രീയ സമൂഹം കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് മരണങ്ങൾക്ക് സാക്ഷികളായി.  അവയിൽ ആദ്യത്തേത് കേരളം മുഴുവൻ ശ്രദ്ധിച്ച കെ.പി.സി.സി ട്രഷറർ അഡ്വ. വി. പ്രതാപചന്ദ്രൻ നായരുടെ മരണമായിരുന്നു. തലേന്നു വരെ കോൺഗ്രസ്  ഓഫീസുകളിൽ സജീവ രാഷ്ട്രീയ കൂടിയാലോചനകളിൽ മുഴുകിയ പ്രതാപൻ 73 ാമത്തെ  വയസ്സിൽ പോയെന്ന വിവരം കോൺഗ്രസ് നേതാക്കൾക്കും പത്രപ്രവർത്തക സുഹൃത്തുക്കൾക്കും താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തലസ്ഥാനത്ത് ഇപ്പോഴും പ്രതാപൻ അനുസ്മരണം തുടരുകയാണ്.ഇന്ന് പ്രസ് ക്ലബിന്റെ അനുസ്മരണമുണ്ട്.  മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും  (വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയരക്ടർ) സാംസ്‌കാരിക പത്രപ്രവർത്തകനുമായ ഇടപ്പഴഞ്ഞി രാധാകൃഷ്ണന്റെ മരണവും ഇതുപോലെയായിരുന്നു. അസ്വാസ്ഥ്യം തോന്നിയപ്പോൾ ഇടപ്പഴഞ്ഞി സി.എസ്.എം നഗറിലെ വീട്ടിൽ നിന്ന് നടന്ന് തൊട്ടടുത്ത ആശുപത്രിയിൽ പോയതാണ്. അൽപനേരം കിടന്നപ്പോഴേക്കും മരണമെത്തി. പ്രതാപനെ പോലെ തൊട്ടുമുമ്പുള്ള മണിക്കൂറുകളിലും തന്റെ കർമമേഖലയിൽ സജീവമായിരുന്ന വ്യക്തി. 66 വയസ്സേ ഉണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പോലെ ഇനിയും  ഒരുപാട് സാംസ്‌കാരിക ഇടപെടലുകൾ മനസ്സിലുണ്ടായിരുന്ന വ്യക്തി. ഔദ്യോഗിക ജോലിത്തിരക്കിനിടയിലും ദൂരദർശനു വേണ്ടിയും അല്ലാതെയും ഒട്ടനവധി സംഗീത പ്രതിഭകളെ രാധാകൃഷ്ണൻ അഭിമുഖം നടത്തുകയുണ്ടായി. 
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ 
ഇനി നാളെയുമെന്തെന്നറിവീല
ഇന്നീ കണ്ട തടിക്ക് വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ... എന്ന് ലോകത്തെങ്ങുമുള്ള ഭക്തസമൂഹത്തിന്റെ നാവായി മലയാളത്തിന്റെ പൂന്താനം നമ്പൂതിരിയും മരണത്തിന്റെ  അപ്രതീക്ഷിത കടന്നുവരവിനെ വരച്ചുവെച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മഹാമാരികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും കാലത്തും   അതിന് ശേഷവും  മരണത്തിന്  മറ്റൊരവസ്ഥ കൈവരുന്നു.
കോവിഡാനന്തരം  കേരളത്തിലും മരണ നിരക്ക് കൂടുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. കോവിഡ് വ്യാപിച്ച 2020 ന് ശേഷമാണ് മരണ നിരക്ക് മെല്ലെ ഉയർന്നു തുടങ്ങിയത്. നമ്മുടെയൊക്കെ ചാരത്തുള്ള പലരും മഹാവ്യാധി കാലത്ത് മരിച്ചിട്ടുണ്ടാകും. അവയൊക്കെ വിരൽ മടക്കി കണക്ക് നോക്കുമ്പോഴായിരിക്കും ശരിയാണല്ലോ എന്ന് നാം നിശ്വസിക്കുന്നത്. ഹോ, ഇന്ന പ്രദേശത്തെ സുഹൃത്തായയാൾ അല്ലെങ്കിൽ ബന്ധു ഇന്നില്ലല്ലോ എന്ന സങ്കട കരമായ യാഥാർഥ്യം പലർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടുണ്ടാകില്ല. 2022 ൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1,07,231 ആണെന്നാണ്  മരണത്തിന്റെ സർക്കാർ  കണക്ക് പുസ്തകം രേഖപ്പെടുത്തുന്നത്.  2020 ൽ മരണം 86,596 ആയിരുന്നു. കോവിഡിന്റെ ആധിക്യകാലത്ത് (2021) 1,22,655 പേർ മരിച്ചു. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പ്രവചനാതീതമാണ്. ആരോഗ്യ രംഗത്തെ ജാഗ്രതയൊന്നും ഫലം കാണുന്നില്ല. 60 വയസ്സിന് മുകളിലുള്ളവരിലാണ് കോവിഡാനന്തര  പ്രശ്‌നങ്ങൾ കൂടുതൽ പുറത്ത് വരുന്നത്. കേരളത്തിലെ ജന സംഖ്യയിൽ 12.7 ശതമാനം 60 വയസ്സിന് മേൽ പ്രായമുള്ളവരാണ്. മനുഷ്യരുടെ ആയുർദൈർഘ്യത്തിലൊക്കെ (75.2) പുരോഗതി പ്രാപിച്ച നാടുകളുടെ നിലവാരമായിരുന്നു കേരളത്തിന്. കോവിഡിന് ശേഷം  കേരളം തിരിച്ചു നടക്കുകയാണ്-  35-55 പ്രായമുള്ളവരിലും മരണ നിരക്ക് ഉയർന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ  ആശ്വാസകരമല്ലാത്ത കണക്ക് പറഞ്ഞു തരുന്നത്.  ഒരു കാലത്ത് കേരളത്തിന്റെ മഹാപ്രതിഭകൾ പോലും ഈ പറഞ്ഞ പ്രായത്തിന് മുമ്പ് ലോകം വിട്ടുപോയിരുന്നു. ആരോഗ്യ രംഗത്തെ പുരോഗതിയാണ് കാര്യങ്ങൾ നല്ല നിലക്ക്  മാറ്റിമറിച്ചത്. ഇനിയും പഴയ അവസ്ഥ...? 
പ്രതാപ ചന്ദ്രന്റെ മരണം അറിഞ്ഞപ്പോൾ പ്രമുഖ പത്രപ്രവർത്തകൻ കെ. രംഗനാഥ്  ഷെയർ ചെയ്ത വീഡിയോ പ്രസിദ്ധമായ  പ്രാർഥനയായിരുന്നു- വീഡിയോയുടെ അടിക്കുറിപ്പ് വാചകം ഇങ്ങനെ 
മരണത്തിന് ഒരു വാക്കേയുള്ളൂ.. വരൂ.. പോകാം..!  ജനനവും, മരണവും നാഥന്റെ മഹത്തായ ഖുദ്‌റത്തുകളെന്ന വരികളടങ്ങുന്ന  ഹൃദയം നുറുക്കുന്ന വരികളുള്ള ചെറുഗാന  വീഡീയോയിൽ  ആ മഹത്തായ പ്രാർഥന ഇങ്ങനെ ചേർത്തിരിക്കുന്നു -പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണെ നാഥാ. 

 
  

Latest News