സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു

അബുദാബി- സന്ദര്‍ശക വിസയില്‍ യു.എ.ഇ.യില്‍ എത്തിയ മലയാളി മരിച്ചു. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം സ്വദേശി പാലത്തടത്തില്‍ പുത്തന്‍വീട് സാജു വര്‍ഗീസ് (41) ആണ് മരിച്ചത്.
അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പിതാവ്: ഗീവര്‍ഗീസ്, മാതാവ്: പൊന്നമ്മ

 

Latest News