മുന്‍ ബി. ജെ. പി നേതാവ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കര്‍ണാടകയില്‍ രംഗത്ത്

ബെംഗളൂരു- കല്യാണ രാജ്യ പ്രഗതി പക്ഷ- കര്‍ണാടകയിലെ ബി. ജെ. പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി. ജനാര്‍ദ്ദന റെഡ്ഡി പുതിയ പാര്‍ട്ടിയുമായി രംഗത്ത്. ബി. ജെ. പിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഗാവതി മണ്ഡലത്തില്‍ മത്സരിക്കുമെന്നും സ്ഥിരം മത്സരിക്കുന്ന ബെല്ലാരി മണ്ഡലത്തില്‍ നിന്നും തത്കാലം മത്സരിക്കുന്നില്ലെന്നുമുള്ള തന്റെ തീരുമാനവും അദ്ദേഹം അറിയിച്ചു. മതത്തിന്റയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയാണ് തന്റെ പുതിയ പാര്‍ട്ടിയെന്ന പ്രഖ്യാപനവും ജനാര്‍ദ്ദന റെഡ്ഡി നടത്തി. 

ബി. ജെ. പിയും ജനാര്‍ദ്ദന റെഡ്ഡിയും തമ്മില്‍ രണ്ടു പതിറ്റാണ്ടു കാലത്തെ ബന്ധമുണ്ടെങ്കിലും ഖനന അഴിമതിക്കേസില്‍ 2011ല്‍ ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജനാര്‍ദ്ദന റെഡ്ഡിക്ക് ബി. ജെ. പിയുമായി ബന്ധവുമില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
 

Tags

Latest News