ക്ഷേത്രമുറ്റത്ത് എത്തിയ ക്രിസ്മസ് കരോള്‍ സംഘത്തിന് പാല്‍പായസം നല്‍കി മേല്‍ശാന്തി

ക്ഷേത്രമുറ്റത്ത് എത്തിയ ക്രിസ്മസ് കരോള്‍ സംഘത്തിന് മേല്‍ശാന്തി പാല്‍പായസം നല്‍കി സ്വീകരിക്കുന്നു

കൊല്ലം-  ക്രിസ്മസിന്  മതസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചകളുമായി പത്തനാപുരം. ക്ഷേത്രമുറ്റത്ത് എത്തിയ കരോള്‍ സംഘത്തിന് പാല്‍പായസം നല്‍കി മേല്‍ശാന്തി. കുന്നിട സെന്റ് തോമസ് മര്‍ത്തോമ ഇടവകയില്‍ നിന്നുളള കരോള്‍ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ്
ശ്രീരാജരാജേശ്വരി ദേവീ ക്ഷേത്രത്തില്‍  സ്വീകരണം നല്‍കിയത്. ക്രിസ്മസിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ എത്തിയ കരോള്‍ സംഘത്തെ പാല്‍പായസം നല്‍കി മേല്‍ശാന്തി സ്വീകരിക്കുകയായിരുന്നു.
പായസം സ്വീകരിച്ച ശേഷം സംഘം കരോള്‍ ഗാനവും ആലപിച്ച് പരസ്പരം ആശംസകള്‍ നേര്‍ന്നാണ് പിരിഞ്ഞത്. ക്ഷേത്ര മേല്‍ശാന്തി മുരളീധരന്‍ ശര്‍മ്മ, ഭാരവാഹി കണ്ണന്‍ ശ്രീരാഗ് എന്നിവരാണ് കരോള്‍ സംഘത്തിന് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്.കരോള്‍ സംഘത്തിന് പാല്‍പ്പായ സ്വീകരണം ഒരുക്കിയ മേല്‍ശാന്തിയുടെ കഥ സാമൂഹിക മാധ്യമങ്ങളിലും  വൈറലാണ്.മത സഹോദര്യത്തിന്റെ പുതിയ പ്രതീകമായി മാറ് പത്തനാപുരത്തുകാര്‍ക്ക് ഇത്തവണത്തെ ക്രിസ്തുമസ്.

 

 

Latest News