മുന്‍ ഹജ് മന്ത്രി ഡോ. മഹ്മൂദ് അല്‍സുഫ്‌യാനി അന്തരിച്ചു

മക്ക - മുന്‍ ഹജ് മന്ത്രി ഡോ. മഹ്മൂദ് മുഹമ്മദ് സഫര്‍ അല്‍സുഫ്‌യാനി അന്തരിച്ചു. 82 വയസ് ആയിരുന്നു. ഹിജ്‌റ 1414 ല്‍ ആണ് ഹജ് മന്ത്രിയായി നിയമിതനായത്. ആറു വര്‍ഷത്തിനു ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതു വരെ ഈ പദവിയില്‍ തുടര്‍ന്നു.
1940 ഒക്‌ടോബര്‍ 27 ന് മക്കയിലാണ് ജനനം. മക്ക അല്‍ഫലാഹ് സ്‌കൂളിലായിരുന്നു എലിമെന്ററി, ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി വിദ്യാഭ്യാസം. 1964 ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോയില്‍ മെക്കാനിക്‌സ് ആന്റ് ഫൗണ്ടേഷന്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. 1974 ല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ നിന്ന് ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റും 1980 ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടി.
കിംഗ് സൗദ് യൂനിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളേജ് ലെക്ചററായും കിംഗ് സൗദ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സുപ്രീം കൗണ്‍സില്‍ അംഗം, വിദ്യാര്‍ഥികാര്യ വിഭാഗം ഡീന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ജി.സി.സി സുപ്രീം കൗണ്‍സില്‍ അഡൈ്വസറി ബോഡി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കൃതികളുടെ രചയിതാവാണ്. വിശുദ്ധ ഹറമില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്ക

 

Latest News