Sorry, you need to enable JavaScript to visit this website.

സാന്താ തൊപ്പി ധരിച്ച എമിറേറ്റ്‌സ് വിമാനം; വൈറലായി വീഡിയോ

ദുബായ്- ക്രിസ്മസ് ആഘോഷ വേളയെ അടയാളപ്പെടുത്താന്‍ എമിറേറ്റ്‌സ് പുറത്തുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പറപറന്നു. സാന്താ തൊപ്പി ധരിച്ച വിമാനത്തെ കലമാനുകള്‍ കെട്ടിവലിക്കുന്ന വണ്ടിയാക്കി മാറ്റിയാണ് ദുബായിയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഉത്സവ സീസണിനെ അടയാളപ്പെടുത്തിയത്.
എയര്‍ബസ് എ 380 യാത്രാ വിമാനത്തിന്റെ വീഡിയോ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് എമിറേറ്റ്‌സ് പങ്കിട്ടത്.

സാന്താ തൊപ്പി ധരിച്ച വിമാനം നിലത്തു നിന്ന് കലമാനുകള്‍ ആകാശത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതാണ് ഹ്രസ്വ വീഡിയോ ക്ലിപ്പില്‍ കാണിക്കുന്നത്. ലക്ഷങ്ങളാണ് വീഡിയോ ലൈക്ക് ചെയ്യുന്നത്.

 

Latest News