Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ക്ക്  81 കോടി മുടക്കി 400 ഫ്‌ളാറ്റുകള്‍ പണിയുന്നു 

തിരുവനന്തപുരം- കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. മുട്ടത്തറ വില്ലേജില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു . ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങള്‍ക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

Latest News