Sorry, you need to enable JavaScript to visit this website.

സിനിമാതാരം നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു 

ഗുരുവായൂര്‍-പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. പ്രിയ വാര്യരുടെ 'കണ്ണിറുക്ക്' ഹിറ്റായപ്പോള്‍ നൂറിന്റെ പ്രകടനം അധികമാരും അന്ന് ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് നൂറിന്‍ എന്ന താരം ശ്രദ്ധിക്കപ്പെട്ടത്.
സമീപകാലത്ത് നൂറിനെ കുറിച്ച് വലിയ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ ഇതാ നൂറിന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നൂറിന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ വരന്‍ ആരാണെന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
നടന്‍ കൂടിയായ ഫഹിം സഫറാണ് വരന്‍. കഴിഞ്ഞ കുറേ കാലമായി ഫഹിമും നൂറിനും പ്രണയത്തിലാണ്. എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങളൊക്കെ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ആഘോഷമാക്കിയാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കയ്യില്‍ മെഹന്തി ഇട്ടതിന്റെയും വിവാഹനിശ്ചയ വേദിയുടെയുമൊക്കെ വിശേഷങ്ങള്‍ നൂറിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടായേക്കുമെന്നാണ് സൂചന.ഫഹിമും നൂറിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ജൂണ്‍, മധുരം എന്നീ സിനിമകളിലാണ് ഫഹിം അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളിലെ ഫഹിമിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്ന ആന്‍ റോയിയായണ് നൂറിനെ വിവാഹനിശ്ചയത്തിനായി അണിയിച്ചൊരുക്കിയത്. മനോഹരമായ ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് നൂറിന്‍ എത്തിയത്. 


 

Latest News