ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മഞ്ചേരി-എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാര പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുട്ടശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നു മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത് നിന്നു വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസ ബൈക്കില്‍ നിന്നു തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ ചുമട്ടുതൊഴിലാളിയാണ് ജസീല്‍. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ശനി രാവിലെ 11നു  സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. സഹോദരന്‍: ജിഷാന്‍.

 

 

Latest News