VIDEO സൗദിയില്‍ വിദേശിയെ കാറിടിച്ച് പിടിച്ചുപറി: പ്രതികള്‍ക്കെതിരെ വധശ്രമം ചുമത്തി

ദമാം - കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് സൈഹാത്തില്‍ കാറിടിച്ച് പരിക്കേല്‍പിച്ച് വിദേശിയുടെ പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവരുടെ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
കാറിടിച്ച് തെറിപ്പിച്ച് വിദേശിയെ കൊലപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് സമര്‍പ്പിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്ക് വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News