പാതിരാത്രിയില്‍ മൂന്ന് മണിക്കൂറെടുത്ത്  കൂറ്റന്‍ ട്രെയിലറുകള്‍ താമരശേരി ചുരം കടന്നു 

കല്‍പ്പറ്റ-താമരശേരി ചുരം കടന്ന് രണ്ട് ട്രെയിലറുകള്‍ കര്‍്ണാടകയിലെ നഞ്ചന്‍കോട്ടേയ്ക്ക്; ചുരം കയറിയത് മൂന്ന് മണിക്കൂര്‍ സമയമെടുത്ത്. കഴിഞ്ഞ രണ്ട് മാസമായി താമരശേരി ചുരത്തിന് ചുവട്ടില്‍ തടഞ്ഞിട്ടിരുന്ന രണ്ട് കൂറ്റന്‍ ട്രെയിലറുകള്‍ പാതിരാവിലാണ് ഒടുവില്‍ ചുരം കയറിയത്. അടിവാരത്ത് നിര്‍ത്തിയിട്ടിരുന്ന നെസ്ലെയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ ട്രെയിലറുകളാണ് വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ ചുരം കയറി പുലര്‍ച്ചെ 2.10ഓടെ ലക്കിടിയിലെത്തിയത്. വയനാട് ചുരത്തില്‍ ഇന്നലെ രാത്രി ഗതാഗതം നിയന്ത്രിച്ചിരുന്നു. പക്രന്തളം ചുരം വഴിയാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നത്. 
            


 

Latest News