Sorry, you need to enable JavaScript to visit this website.

ഷാരൂഖിന് വധഭീഷണി, രണ്ടാമത്തെ  വീഡിയോ ഗാനം ഇന്നെത്തും 

മുംബൈ-ബോളിവുഡ് താരം ഷാരൂഖ് ഖാനെ കണ്ടുകിട്ടിയാല്‍ ജീവനോടെ ചുട്ടുകൊല്ലുമെന്ന് അയോധ്യയിലെ വിവാദ സ്വാമി പറഞ്ഞ് മണിക്കൂറുകള്‍ക്കകമിതാ പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങുന്നു. ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പത്താന്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനത്തിന്റ റിലീസാണ്  ഇന്ന്.  ത്സൂമേ ജോ പഠാന്‍ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ വന്‍ വിവാദം നിലനില്‍ക്കെയാണ് രണ്ടാമത്തെ ഗാനം എത്തുന്നത്. കാവി അടിവസ്ത്രം മത വികാരം വ്രണപ്പെടുത്തിയെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ രംഗം ഒഴിവാക്കാതെ പ്രദര്‍ശിപ്പിക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യത്തേതിലും ഒട്ടും മോശമല്ല രണ്ടാമത്തെ ഗാനവുമെന്നാണ് ശ്രുതി. അതീവ ഗ്‌ളാമറസ് നിറഞ്ഞതാണ് പുതിയ ഗാനവുമെന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ്. ജോണ്‍ എബ്രഹാം, ഡിപിള്‍ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം കൂടിയാണ് പത്താന്‍. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും. 

Latest News