മഴ അവസാനിക്കുന്നതുവരെ ആളുകള്‍ പുറത്തിറങ്ങരുത്, മക്ക ഗവര്‍ണേറ്റില്‍ അറിയിപ്പ്

ജിദ്ദ- നാളെ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയും തായിഫ് യൂനിവേഴ്‌സിറ്റിയും മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവധി നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റന്‍സ് രീതിയില്‍ ക്ലാസുകള്‍ നടക്കും. തായിഫ്, ലൈത്ത് വിദ്യാഭ്യാസ വകുപ്പുകളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലൈത്തിലെയും തായിഫിലെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. മക്ക, ജിദ്ദ, ജുമൂം, റാബിഗ് എന്നിവിടങ്ങളിലെ സാങ്കേതിക പരിശീലന സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും പകരം ഡിസ്റ്റന്‍സ് രീതിയില്‍ പരിശീലനം നടക്കുമെന്നും സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷനും അറിയിച്ചു.
മഴ അവസാനിക്കുന്നതു വരെ അനിവാര്യ സാഹചര്യങ്ങളില്‍ ഒഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മഴവെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ക്കു സമീപത്തേക്ക് പോകരുതെന്നും മക്ക ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ ആവശ്യപ്പെട്ടു.

 

Latest News