കര്‍ണാടക എം.എല്‍.എമാരെ  കേരളത്തിലേക്ക് ക്ഷണിക്കുന്നു  

 റാഞ്ചല്‍ ഭീതിയില്‍ കഴിയുന്ന കര്‍ണാടക എം.എല്‍.എമാര്‍ക്ക് സുരക്ഷിത താമസം ഉറപ്പാക്കി കേരള ടൂറിസത്തിന്റെ റിസോര്‍ട്ടുകള്‍.  രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടയിലെ എംഎല്‍എമാരെ കേരളാ ടൂറിസം ട്വിറ്ററിലൂടെ കേരളത്തിലേക്ക് ക്ഷണിച്ചു.  സമ്മര്‍ദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനാണ് കേരള ടൂറിസം വകുപ്പ് പറയുന്നത്. പുറത്തിറങ്ങി കളിക്കൂ എന്നൊരു ഹാഷ് ടാഗും കൂടെയുണ്ട്.  സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ രൂപപ്പെടുമ്പോള്‍ അതിന്റെ ഗുണഫലം നേടുന്ന ഒരു മേഖലയായി  ടൂറിസം രംഗം മാറിയിട്ട് നാളുകള്‍ കുറച്ചായി.  എന്‍ ടി രാമറാവുന്റെ കാലത്ത് എം എല്‍ എ മാരെ  രാജ്യത്തെ വിവിധ ഇടങ്ങളില്‍ രഹസ്യമായി  താമസിപ്പിച്ചതില്‍ ചരിത്രം തുടങ്ങുന്നു. ചെന്നൈയില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് സംഭവിച്ച രാഷ്ട്രീയ അനിശ്ചിത്വം നടന്ന കാലയളവില്‍ റിസോര്‍ട്ടില്‍ എം എല്‍ എ മാരെ താമസിപ്പിച്ചു. ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ്  എം എല്‍ എ മാരെ  അവിടെ നിന്നും മാറ്റി കര്‍ണാടകയില്‍ പാര്‍പ്പിച്ചത് അടുത്ത കാലത്താണ്. 
 

Latest News