ജിദ്ദ - ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്കു പുറമെ, മക്ക, ജുമൂം, ബഹ്റ, അല്‍കാമില്‍ എന്നിവിടങ്ങളിലും നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്തും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ജിദ്ദ, മക്ക വിദ്യാഭ്യാസ വകുപ്പുകള്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മദ്റസത്തീ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.






