ജറൂസലം- ഗാസയില്‍ ഇസ്രായില്‍ സേന കനത്ത തോതില്‍ വ്യോമാക്രമണം നടത്തി. ഹമാസ് ആയുധ നിര്‍മാണ കേന്ദ്രങ്ങളാണ് ബുധനാഴ്ച രാത്രി നടത്തിയ ആക്രണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു.
ഗാസയില്‍നിന്ന് ഹാമാസ് നടത്തിയ വെടിവെപ്പിനുള്ള പ്രത്യാക്രമണമാണിതെന്നും സൈനിക വക്താവ് പറഞ്ഞു.
ഗാസയില്‍നിന്ന് സൈനികര്‍ക്കുനേരെ വെടിവെപ്പുണ്ടായെന്നും ഒരു കെട്ടിടത്തിന് കേടുപറ്റിയെന്നും ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.
ബുധനാഴ്ച പകല്‍ ഇസ്രായില്‍ ടാങ്കുകള്‍ മൂന്ന് ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ഗാസയില്‍നിന്ന് യന്ത്രത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചുവെന്നും സെഡ്രോത്തിലെ വീട്ടില്‍ വെടിയുണ്ട പതിച്ചുവെന്നുമാണ് ഇസ്രായില്‍ ആരോപണം.
വടക്കന്‍ ഗാസയിലെ ഹമാസ് സൈനിക കമ്പൗണ്ടിലും ആയുധ നിര്‍മാണ കേന്ദ്രത്തിലുമാണ് യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. ഒരാള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇയാള്‍ സൈനിക കേന്ദ്രത്തിലായിരുന്നോ പുറത്തായിരുന്നോ എന്നു വ്യക്തമല്ല. ബുധനാഴ്ച ഹമാസ് നടത്തിയ വെടിവെപ്പില്‍ സൈനികര്‍ക്ക് പരിക്കില്ലെന്നും ഇസ്രായില്‍ അറിയിച്ചു. ഗാസ അതിര്‍ത്തിയില്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ തിങ്കളാഴ്ച ഇസ്രായില്‍ സൈനികിര്‍ ഒളിഞ്ഞിരുന്ന് നടത്തിയ വെടിവെപ്പില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 50 പേരും ഹമാസ് അംഗങ്ങളാണെന്ന് മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തിയിരുന്നു.