പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും

കണ്ണൂർ -  പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവും 75000 രൂപ പിഴയും വിധിച്ച് കോടതി. 11 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. 
 കണ്ണൂർ ജില്ലയിലെ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ ചുമത്തിയത്. 2018-ലാണ് കേസിനസ്പദമായ സംഭവം നടന്നത്.

Latest News