കഴുത്തില്‍ കയര്‍ കുരുങ്ങി അപകടം; കോണ്‍ട്രാക്ടറെ അറസ്റ്റ് ചെയ്തു

തൊടുപുഴ- ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി അപകടമുണ്ടായ സംഭവത്തില്‍ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മാണ പ്രവൃത്തിക്ക് കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ കയര്‍ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തില്‍ പൊതുമരാമത്ത് പണികള്‍ നടത്തിയതിനുമാണ് അറസ്റ്റ്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗതം തടയുന്നതിന്റോഡിന് കുറുകെ പ്ലാസ്റ്റിക്ക് വള്ളി കെട്ടിയതില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ കളപ്പുരക്കല്‍ ജോണിക്ക് പരിക്കേറ്റിരുന്നു.

Latest News