ടീമുകള്‍, സാധ്യതകള്‍
ഗ്രൂപ്പ് സി: ഓസ്ട്രേലിയ
പ്ലേഓഫ് വഴി ഫൈനല്‍ റൗണ്ടില്‍ കടന്നുകൂടിയ ഓസ്ട്രേലിയ വല്യേട്ടന്മാരുടെ ഗ്രൂപ്പില്‍ പെട്ടുപോയിരിക്കുകയാണ്. ലോക റാങ്കിംഗില്‍ നാല്പതാം സ്ഥ?നത്താണ് സോക്കറൂസ്. ഫ്രാന്‍സും (ഏഴാം റാങ്ക്) പെറുവും (11) ഡെന്മാര്ക്കുമാണ് (12) മറ്റു ടീമുകള്‍.
ഏറ്റവും ദൈര്‍ഘ്യമേറിയ യോഗ്യതാ പാത പിന്നിടേണ്ടി വന്നു ഇത്തവണ ഓസ്ട്രേലിയക്ക്. ടീം ബെര്ത്തുറപ്പിച്ചതിനു പിന്നാലെ കോച്ച് ആംഗെ പോസ്റ്റകോഗ്?? ???? ?ിട്ടു. സൗദി അറേബ്യക്ക് യോഗ്യത നേടിക്കൊടുത്ത ശേഷം പരിശീലക സ്ഥാനമൊഴിഞ്ഞ ഡച്ചുകാരന് ബെര്‍ട് വാന്‍ മാര്‍വിക് പകരം വന്നു. പ്രശസ്തിയെക്കാളുപരി സമീപകാല ഫോമായിരിക്കും ടീം സെലക്ഷനുള്ള മാനദണ്ഡമെന്ന നിലപാടിലാണ് മാര്‍വിക്. വെറ്ററന്‍ താരം ടിം കഹീലിന്റെ സാന്നിധ്യം ഇതോടെ ആശങ്കയിലായെങ്കിലും സ്ട്രൈക്കറെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. 2006 ല്‍ ജപ്പാനെതിരായ അവസാന മിനിറ്റുകളിലെ ഗോളിലൂടെ ഓസ്ട്രേലിയക്ക് ആദ്യ ലോകകപ്പ് ജയം നേടിക്കൊടുത്ത കളിക്കാരനാണ് കഹീല്‍. സിറിയക്കെതിരായ ഏഷ്യന്‍ പ്ലേഓഫിന്റെ രണ്ട് പാദത്തിലും ഗോളടിച്ച് വന്‍കര പ്ലേഓഫിലേക്ക് ഓസ്ട്രേലിയക്ക് സ്ഥാനം നേടിക്കൊടുത്തതും കഹീലാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ മില്‍വാളിലേക്ക് ചേക്കേറിയ ശേഷം അധികവും ബെഞ്ചിലാണ്, പ്രായവും അനുകൂലമല്ല.
കോച്ച്
ഓസ്ട്രേലിയ ഉള്‍പ്പെടുന്ന ഏഷ്യന്‍ ഗ്ര?പ്പില്‍ നിന്ന? ???? അറേബ്യയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിച്ച ശേഷമാണ് മാര്‍വിക് ഓസ്ട്രേലിയയുടെ ചുമതലയേല്‍ക്കുന്നത്. അതിനാല്‍ ഓസ്ട്രേലിയയുടെ ശക്തിയും ദൗര്‍ബല്യവും അദ്ദേഹത്തിന് നന്നായി അറി???. മാര്‍വിക്കിന്റെ കീഴില്‍ ഓസ്ട്രേലിയയുടെ തുടക്കം ശുഭകരമായിരുന്നില്ല. നോര്‍വേയോട് ആദ്യ സന്നാഹ മത്സരം 1-4 ന് തോറ്റു. എന്നാല്‍ 2010 ല്‍ നെതര്‍ലാന്റ്സിനെ ഫൈനലിലേക്ക് എത്തിച്ച പരിചയവുമുണ്ട്. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മൂന്നാമത്തെ ഡച്ച് കോച്ചാണ് മാര്‍വിക്. ഗുസ് ഹിഡിങ്ക് (2006), പിം വെര്‍ബീക് (2010) എന്നിവരാണ് മറ്റുള്ളവര്‍.
??ള്കീപ്പര്മാര്
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റന്റെ മാറ്റ് റയാനാണ് 2012 മുതല്‍ ഓസ്ട്രേലിയയുടെ ഒന്നാം ഗോളി. 2015 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ മികച്ച ഗോളിയായിരുന്നു. മുപ്പത്താറുകാരന് ബ്രാഡ് ജോണ്‍സില്‍ നിന്ന് ശക്തമായ മത്സരം നേരിടുന്നുണ്ട് റയാന്. 2014 നു ശേഷം ആദ്യമായി ഈയിടെ അവസരം നല്കിയപ്പോള് ജോണ്‍സ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഡച്ച് ക്ലബ് ഫെയ്നൂര്ദിലും മികച്ച ഫോമിലാണ്. ജോണ്‍സിന് കഴിഞ്ഞ ലോകകപ്പ് തലനാരിഴക്കാണ് നഷ്ടപ്പെട്ടത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് അല്പം മുമ്പ് മകന് കാന്‍സറാണെന്ന് കണ്ടെത്തിയതോടെ വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.
ഡിഫന്റര്‍മാര്‍
????റ്റകോഗ്ലു സ്വീകരിച്ചിരുന്ന 3-4-3 ???? ???????ധത്തില്‍ ഒരുപാട് വിള്ളലുകള്‍ അവശേഷിപ്പിച്ചിരുന്നു. ട്രെന്റ് സയ്ന്സ്ബറിയും മാറ്റ് ജുര്മാനുമായിരിക്കും സെന്‍ട്രല്‍ ഡിഫന്റര്‍മാര്‍. മിലോസ് ദെജേനെക്, അസീസ് ബെഹിച് എന്നിവരും പരിഗണിക്കപ്പെട്ടേക്കും.
മിഡ്ഫീല്‍ഡര്‍മാര്‍
മധ്യനിരയില്‍ സ്ഥാനം നേടാന്‍ ശക്തമായ മത്സരമാണ്. മിലെ ജെദിനാക്കും ആരണ് മൂയിയും സ്ഥിരം സാന്നിധ്യമാണ്. പ്ലേമേക്കര്‍ എന്ന നിലയില്‍ ടോം റോജിച് അപകടകാരിയാണ്. അതിവേഗവും ടൈമിംഗുമാണ് മാസിമൊ ലുവോംഗോയുടെ പ്രത്യേകത. ജെദിനാക്കിനുമ ജാക്സന് ഇര്‍വിനും പ്രതിരോധത്തിലാണ് കരുത്ത്.
ഫോര്‍വേഡുകള്‍
മികച്ച പ്രതിരോധ നിരക്കെതിരെ ഓപണ്‍ കളിയില്‍ ഗോളടിക്കാന്‍ ഓസ്ട്രേലിയ പ്രയാസപ്പെടും. യോഗ്യതാ റൗണ്ടിലെ ടോപ്സ്കോറര്‍ ടോം യൂറിച്ചായിരുന്നു. സൗദിക്കെതിരായ ഹാട്രിക് യൂറിച്ചിന് അനുകൂലമായേക്കും. കഹീലും മാത്യു ലെക്കിയും പരിചയസമ്പന്നരാണ്. സമീപകാല ഫോമാണ് പരിഗണിക്കുന്നതെങ്കില്‍ ജെയ്മി മക്ലാരന് ചിത്രത്തില്‍ വരും.
മത്സരങ്ങള്‍
മിനാരങ്ങളുടെ നഗരമായ കസാനിലാണ് ഓസ്ട്രേലിയയുടെ താവളം. ജൂണ്‍ 16 ന് ഫ്രാന്‍സിനെയും 21 ന് ഡെന്മാര്ക്കിനെയും 26 ന് പെറുവിനെയും നേ?????.
ഓസ്ട്രേലിയ ഉള്‍പ്പെടുന്ന ഏഷ്യന്‍ ഗ്ര?പ്പില്‍ നിന്ന? ???? അറേബ്യയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിച്ച ശേഷമാണ് മാര്‍വിക് ഓസ്ട്രേലിയയുടെ ചുമതലയേല്‍ക്കുന്നത്.