Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തി മുസ്‌ലിം ലീഗ്; വിമർശിച്ച് ജോൺ ബ്രിട്ടാസ്

ന്യൂദൽഹി - കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തി മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുൽവഹാബ് എം.പി. വി മുരളീധരൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും കേരളത്തിന്റെ ദൽഹിയിലെ ബ്രാൻഡ് അംബാസഡറാണെന്നുമാണ് വഹാബിന്റെ കണ്ടെത്തൽ. രാജ്യസഭയിലായിരുന്നു വഹാബിന്റെ മുരളീധര സ്തുതി. 
 കേരളത്തെ മുരളീധരൻ നന്നായി നോക്കുന്നുണ്ട്. കേരളത്തിൽ വന്നാൽ ഇടതുസർക്കാരിനെ വിമർശിക്കുന്ന മുരളീധരന്റെ വിമർശങ്ങളിൽ വാസ്തവമുണ്ടെന്നും പി.വി അബ്ദുൽ വഹാബ് പറഞ്ഞു. 
 അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരനെ ജോൺ ബ്രിട്ടാസ് എം.പി കുറ്റപ്പെടുത്തി. കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രമന്ത്രി മുരളീധരൻ ചെയ്യുന്നത്. നോട്ടു നിരോധന കാലത്ത് കേരളത്തിൽ വന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ബ്രിട്ടാസിന്റെ വിമർശങ്ങൾക്കു ശേഷമായിരുന്നു വഹാബിന്റെ പ്രസംഗം.
 ഒരു കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് തന്റെ പദവിയും, കേരളത്തോടുള്ള ഉത്തരവാദിത്തങ്ങളും മറന്ന് പലപ്പോഴും പരിധിവിട്ട വിമർശങ്ങളാണ് മുരളീധരൻ നടത്തിയതെന്ന് ഇടതുപക്ഷത്തിനും യു.ഡി.എഫിലെ പലർക്കും അഭിപ്രായമുണ്ട്. ലീഗ് നേതാവിന്റെ പുതിയ പുകഴ്ത്തലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായേക്കും.

Latest News