ബീജിംഗ്-നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കെ മുന്നറിയിപ്പുമായി വിദഗ്ധന്‍. ചൈനയില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ഡിംഗ് പറഞ്ഞു.
അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയില്‍ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനം പേരും രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നും ദശലക്ഷക്കണക്കിന് മരണങ്ങള്‍ ഉണ്ടാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ കണക്കാക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ചൈനീസ് തലസ്ഥാനത്തടക്കം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. ബീജിംഗിലെ ശ്മശാനങ്ങളിലൊന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങളാല്‍ നിറഞ്ഞിരുന്നു. ഇത് രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഒഴിവാക്കിയതിന്റെ ദുരന്തമാണൈന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം ബാധിച്ച് മരിക്കേണ്ടവര്‍ മരിക്കട്ടെയെന്നായിരിക്കുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്ന് എറിക് ഫീഗല്‍ഡിംഗ് കുറ്റപ്പെടുത്തുന്നു.
അതേസമയം, നവംബര്‍ 19 നും 23 നും ഇടയില്‍ നാല് മരണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ചൈനീസ് അധികൃതര്‍ ബീജിംഗില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനീസ് കാബിനറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ചൈനീസ് തലസ്ഥാനത്തിന്റെ കിഴക്കേ അറ്റത്തുള്ള ബീജിംഗ് ഡോങ്ജിയാവോ ശ്മശാനത്തില്‍ ശവസംസ്‌കാരത്തിനുള്ള അഭ്യര്‍ത്ഥനകളില്‍ വലിയ വര്‍ധനയുണ്ടെന്ന് കോമ്പൗണ്ടില്‍ ജോലി ചെയ്യുന്നവരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ നീക്കിയതു മുതല്‍ ജോലിഭാരം കൂടുതലാണെന്നാണ് ശ്മശാനത്തില്‍ ജോലി ചെയ്യുന്നവര്‍ അന്വേഷണത്തിനു മറുപടി നല്‍കിയത്.