കാറിനു തീയിട്ട് കൊലപാതകം; സൗദി യുവാവ് അറസ്റ്റില്‍

ജിദ്ദ - കാര്‍ അഗ്നിക്കിരയാക്കുകയും ഡ്രൈവറുടെ മരണത്തിന് കാരണക്കാരനായി മാറുകയും ചെയ്ത സൗദി യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി എതിരാളിയുടെ കാര്‍ അഗ്നിക്കിരയാക്കിയതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

 

Latest News