ഒരു ലക്ഷം ഡോളർ സമ്മാനം; ലോകകപ്പ് പ്രവചന വിജയിയെ പ്രഖ്യാപിച്ചു

റിയാദ് - ഖത്തര്‍ ലോകകപ്പില്‍ വിജയിക്കുന്ന ടീമിനെ കൃത്യമായി പ്രവചിക്കുന്നവര്‍ക്കു വേണ്ടി നടത്തിയ മത്സരത്തിലെ വിജയിയെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. സൗദി പൗരന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാദിയാണ് പ്രവചന മത്സരത്തില്‍ വിജയിച്ച് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തിന് അര്‍ഹനായത്. ഈ മാസം ഏഴിനാണ് ഒരു ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്ന പ്രവചന മത്സരം തന്റെ ട്വിറ്റര്‍ പേജിലൂടെ തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചത്. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ ആവേശത്തിന് തിരികൊളുത്തിയിരുന്നു.

 

Latest News