തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. സര്‍വകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വര്‍ഷവിദ്യാര്‍ഥിയും മലപ്പുറം ജില്ലയിലെ എടവണ്ണ കല്ലിടുമ്പ് സ്വദേശിയുമായ ഹൈക്കു വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ മകന് ഷഹാന് (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സഹപാഠികളുടെ കൂടെപോയതാണെന്നാണ് വിവരം. സഹപാഠികള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതും.
അതേസമയം അടച്ചിട്ട നീന്തല്‍ക്കുളത്തില്‍ ഇവരെങ്ങനെ പ്രവേശിച്ചു തുടങ്ങിയ വിഷയവും സുരക്ഷാവീഴ്ച്ചയും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അസ്വാഭാവിക മരണത്തിനു തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഷഹാന് വീട്ടില്‍ നിന്നു വന്നത്. ഷഹാന്റെ കണ്ണ് മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. മാതാവ് റുമാനത്ത്. സഹോദരി: ഹന്ന.






