ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിആര്‍എസ് നേതാവ് അറസ്റ്റില്‍; പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ഹൈദരാബാദ്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. ഗോഷാമഹല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് മുഹമ്മദ് അഖീല്‍ അഹമ്മദിനെയാണ് ബീഗം ബസാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഫീല്‍ഖാനയിലെ  മെഡിക്കല്‍ ഷോപ്പില്‍ പോയ 10 വയസ്സായ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന അഖീല്‍ അഹമ്മദ് പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.
ഭയന്നുവിറച്ച പെണ്‍കുട്ടി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ബീഗം ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അഖീല്‍ അഹമ്മദിനെ  അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ അഖീല്‍ അഹമ്മദിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് അഖീല്‍ അഹമ്മദിന്റെ അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിയെടുക്കുകയും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി മുന്‍ എംഎല്‍എയും പാര്‍ട്ടി  ഗോഷാമഹല്‍ ഇന്‍ചാര്‍ജുമായ പ്രേം സിംഗ് റാത്തോഡ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News