മെസിയുടേത് കരിയറിലെ  അമൂല്യ നേട്ടം-മുഖ്യമന്ത്രി 

തിരുവനന്തപുരം- ലോകകപ്പ് ഫുട്ബോള്‍ വിജയികളായ അര്‍ജന്റീനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ ചാമ്പ്യന്മാരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം ആശംസകളറിയിച്ചു. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളര്‍ ലയണല്‍ മെസി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നും, പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടുത്ത ലോകകപ്പിനായി നമ്മള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാത്തിരിക്കാമെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്- ലോകകപ്പ് ഫുട്‌ബോള്‍ വിജയികളായ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തര്‍ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അദ്ധ്യയമാക്കി മാറ്റി. ഫുട്‌ബോള്‍ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂര്‍ണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍. ഇനി അടുത്ത ലോകകപ്പിനായി നമ്മള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാത്തിരിക്കാം.
 

Latest News