ജിദ്ദയിൽ കാർ നിർത്തിയ ഭാഗം ടാറിംഗ് ചെയ്തില്ല; വീണ്ടും ടാറിംഗ് നടത്തിച്ച് മുനിസിപ്പാലിറ്റി

ജിദ്ദ - ടാറിംഗ് ജോലിയിൽ കൃത്രിമം കാട്ടിയ കോൺട്രാക്ടറെക്കൊണ്ട് വീണ്ടും ടാറിംഗ് ചെയ്യിച്ച് ജിദ്ദ നഗരസഭ. ഹയ്യുൽ ശാഥിയിൽ ആണ് സംഭവം. 
ടാറിംഗ് ജോലി ഏറ്റെടുത്ത കോൺട്രാക്ടർ ഒരു കാർ നിർത്തിയിട്ട സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്തെ ജോലികൾ പൂർത്തിയാക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നഗരസഭ കോൺട്രാക്ടറെ വിളിച്ചുവരുത്തി ജോലി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തുടർന്നാണ് 100 മീറ്റർ ദൂരപരിധി റീടാറിംഗ് ചെയ്യിച്ചത്. സൂപ്പർവൈസർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

Tags

Latest News