ഇനി ഒരു വിവാഹം, അക്കാര്യം  ആലോചിക്കാനേ വയ്യ-വനിത

ചെന്നൈ-മൂന്ന് വിവാഹങ്ങളും പരാജയപ്പെട്ടെന്നും ഇനി വിവാഹത്തിനില്ലെന്നും തെന്നിന്ത്യന്‍ താരം വനിത വിജയകുമാര്‍. ആദ്യ രണ്ട് വിവാഹങ്ങളില്‍ ശ്രീഹരി, ജയനിത, ജോവിക എന്നീ മക്കള്‍ വനിതയ്ക്കുണ്ട്. 2000 ല്‍ നടന്‍ ആകാശിനെ വനിത വിവാഹം കഴിച്ചു. ഈ ബന്ധം അവസാനിച്ചശേഷം 2007 ല്‍ ബിസിനസുകാരന്‍ ആനന്ദ് രാജിനെ വിവാഹം കഴിച്ചു. ഇതും പരാജയപ്പെട്ടതോടെയാണ് പീറ്റര്‍ പോളിനെ വിവാഹം കഴിച്ചത്. ഈ ബന്ധവും വേര്‍പിരിഞ്ഞു
മകള്‍ ജയ ഹൈദരാബാദില്‍. അവള്‍ക്കിപ്പോള്‍ 14 വയസാണ്. മകളെ കാണാന്‍ പോകുമായിരുന്നു. ഞാന്‍ അച്ഛന്റെ കൂടെ പോവുന്നതിന് കുഴപ്പമുണ്ടോ എന്ന് മകള്‍ ചോദിച്ചു. ദയവായി പോവൂ എന്ന് ഞാന്‍ പറഞ്ഞു. അച്ഛന്‍ ഒറ്റയ്ക്കാണെന്ന് എന്ന് പറയാന്‍ ഒരു നല്ല കുട്ടിക്കേ കഴിയൂ. ഞാന്‍ ഇടയ്ക്ക് അവളെ പോയി കാണും. അവള്‍ എല്ലാ ദിവസവും വീഡിയോ കാളില്‍ വരും.'' വനിത പറഞ്ഞു. മകന്‍ ശ്രീഹരി വനിതയില്‍ നിന്ന് അകന്നാണ് കഴിയുന്നത്. ''ആണ്‍മക്കള്‍ അമ്മയുടെ കാര്യത്തിലും സ്വാര്‍ത്ഥരാണ്. അമ്മ മറ്റൊരു ബന്ധത്തിലാവുന്നത് ആണ്‍മക്കള്‍ക്ക് സഹിക്കില്ല. അമ്മയെ അവര്‍ അത്ര ഇഷ്ടപ്പെടുന്നു. തന്റെ മകന്‍ അങ്ങനെ അല്ലെന്നാണ് കരുതിയത്. കുടുംബം തന്നെ അവനില്‍നിന്ന് അകറ്റിയതാണ്. വിവാഹം തനിക്ക് പ്രധാനമായിരുന്നു. വിവാഹജീവിതം അനുഭവിച്ചാലേ അത് മനസിലാവൂ. അതിനാലാണ് ആദ്യവിവാഹം പരാജയപ്പെട്ടിട്ടും പിന്നെയും വിവാഹം കഴിച്ചത്. തനിക്ക് കുട്ടികള്‍ വേണമായിരുന്നു. അതിനാലാണ് വിവാഹം കഴിച്ചത്. ഇനി ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ല താന്‍ .വനിതയുടെ വാക്കുകള്‍ 

Latest News