Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെഡിറ്ററേനിയന്‍ ഭക്ഷണരീതി അത്യുത്തമം

യുവാക്കളില്‍ പോലും ഇന്ന് ഹൃദയാഘാതവും ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമാണ്. ആധുനിക മനുഷ്യന്റെ ഹൃദയവും രക്തധമനികളും അത്രയ്ക്ക് വീക്കായി വരുകയാണ്. തെറ്റായ ഭക്ഷണ രീതിയിലും ജീവിതാശൈലിയുമാണ് മനുഷ്യന്റെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നത്. ഇതിന് മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഭക്ഷണരീതി മാറ്റുക എന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് അതിനു ഏറ്റവും ഉത്തമം എന്നാണ് പുതിയ പഠനം കണ്ടെത്തിയത്.
മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിലവിലുള്ള സവിശേഷ  ഭക്ഷണ രീതിയാണിത്. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഭക്ഷണമാണിത്. അതുവഴി നേരത്തെയുള്ള മരണവും ഒഴിവാക്കാം, ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യാം. പയര്‍ വര്‍ഗ്ഗങ്ങള്, പച്ചക്കറികള്‍,  പഴങ്ങള്‍, മീന്‍, ഒലിവ് ഓയില്‍ എന്നിവയടങ്ങിയ ഭക്ഷണ രീതിയാണ് മെഡിറ്ററേനിയന്‍ . ഈ ഭക്ഷണ രീതി പിന്തുടര്‍ന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണം 37 ശതമാനം കുറക്കാം എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് മാത്രമല്ല, കാന്‍സറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വളരെ ഉത്തമമാണ്.
2013 ല്‍ 200,000 രോഗികളില്‍ നടത്തിയ സര്‍വേയില്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി മൂലം 18 ശതമാനം മരണനിരക്ക് കുറഞ്ഞതായി കണ്ടെത്തി. യുകെയിലെ  ഹൃദ്രോഗ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം കൂടിവരുകയാണ്. വര്‍ഷം ഏഴായിരം പേരുടെ ജീവന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വഴി ചെലവില്ലാതെ സംരക്ഷിക്കാം. പയര്‍ വര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, പഴങ്ങള്‍ , മീന്‍ ,ഒലിവ് ഓയില്‍ എന്നിവയടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍  കാര്‍ബോഹൈഡ്രേറ്റും ഷുഗറും കുറഞ്ഞ അളവിലേയുള്ളൂ. 7 വര്‍ഷം 1200 ഹൃദ്രോഗികളില്‍ ഇറ്റലിയില്‍ നിന്നുള്ള വിദഗ്ധ സംഘം നിരീക്ഷണം നടത്തി. അതില്‍ പ്രായം, പുകവലി, പ്രമേഹം എന്നിവ മൂലം 208 രോഗികള്‍ മരണപ്പെട്ടു. എങ്കിലും മരണസംഖ്യയില്‍ 37 ശതമാനം കുറയ്ക്കാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതിക്കായി. 

Latest News