അവതാര്‍ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു 

വിശാഖപട്ടണം- അവതാര്‍-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്‌കന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അന്ധ്രാപ്രദേശിലെ പെഡ്ഡപുരത്താണ് സംഭവം. ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാളാണ് മരിച്ചത്. സിനിമ പ്രദര്‍ശനം തുടങ്ങി പകുതി പിന്നിടുമ്പോഴാണ് ലക്ഷ്മി റെഡ്ഡിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍തന്നെ തളര്‍ന്ന് വീഴുകയായിരുന്നു. ലക്ഷ്മി റെഡ്ഡിക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. റെഡ്ഡിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹിതനായ ലക്ഷ്മി റെഡ്ഡിക്ക് ഒരു മകനും മകളുമുണ്ട്.

            

Latest News