തിരുവനന്തപുരം - കവി ഡോ. കെ അയ്യപ്പപ്പണിക്കരുടെ ഭാര്യ ഗാന്ധിനഗർ സരോവരത്തിൽ എം.ആർ ശ്രീപാർവതി (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
മക്കൾ: മീര പണിക്കർ, മീന പണിക്കർ. മരുമക്കൾ: ബാലചന്ദ്രൻ, സുനിൽ. മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴുതക്കാട്ടെ വീട്ടിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.






