കാനം രാജേന്ദ്രന് പേടിയുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്- എല്‍ഡിഎഫിലേക്ക് മുസ്ലിം ലീഗ് വന്നാല്‍ സിപിഐക്കുള്ള രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന് സി.പി.ഐ നേതാവ്  കാനം രാജേന്ദ്രന് പേടിയുണ്ടെന്്  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവില്‍ മുസ്‌ലിം ലീഗിന് മുന്നിലില്ലെന്ന് അദ്ദേഹം മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു.
ലീഗിനെ പറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത് കേരളത്തിന്റെ മൊത്തം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു 'എല്‍ഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ല. എല്ലാവര്‍ക്കും ലീഗിനെ വേണം. എന്നാല്‍ ലീഗിന് എല്ലാവര്‍ക്കും ഒപ്പം കൂടാന്‍ കഴിയില്ല. എന്നാല്‍ ദേശീയ തലത്തില്‍ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതിന്റെ സഹായം വേണം- സാദിഖലി തങ്ങള്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആര്‍എസ്എസ് അനുകൂല നിലപാട് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ നിലപാട് ഫാസിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഗവര്‍ണര്‍ നടത്തിയ നിയമനങ്ങളില്‍ അദ്ദേഹത്തിന്റെ സമീപനം വ്യക്തമാണെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. മുസ്ലീം സംഘടനകളെ സര്‍ക്കാര്‍ പ്രലോഭിപ്പിക്കുകയാണെന്നും സമസ്തയോട് സ്വീകരിച്ച സമീപനം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest News