രാഹുല്‍ ഗാന്ധിക്കെതിരായ സരിതയുടെ ഹരജി സുപീം കോടതി തള്ളി

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു വിജയിച്ച തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഈ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയിരുന്നത്. എന്നാല്‍, കോടതി നടപടികളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹരജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കി. ഈ ആവശ്യം അംഗീകരിച്ച കോടതി ഹരജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്.

 

Latest News