പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ  അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു 

ലണ്ടന്‍-പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍, മസ്‌ക് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും വിമാന യാത്ര വിവരങ്ങള്‍ ട്രാക്ക് ചെയ്തിരുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, മാഷബിള്‍, സിഎന്‍എന്‍, സബ്സ്റ്റാക്ക് എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകള്‍ വ്യാഴാഴ്ചയാണ് ട്വിറ്റര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. മസ്‌കിനെതിരെ ഇവര്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. പുരോഗമന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.
സസ്പെന്‍ഷനുകള്‍ക്ക് പിന്നിലെ കാരണം എന്താണെന്ന് പ്ലാറ്റ്ഫോം കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവര്‍ക്ക്  ലഭിച്ചത്. വിഷയത്തില്‍ മസ്‌കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Latest News