വീഡിയോ കോളില്‍ പുതിയൊരു ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂദല്‍ഹി- ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചു.
വാട്‌സ്ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. മുമ്പത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെ വരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.
കോളിനിടെ വീഡിയോ, ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പ്രത്യേകമായി സന്ദേശം അയക്കാനും കഴിയും.  ഗ്രൂപ്പ് കോളില്‍ പാര്‍ട്ടിസിപ്പന്റില്‍ ലോങ് പ്രസ് ചെയ്താല്‍ ഈ സേവനം ലഭിക്കും.

കോള്‍ ലിങ്ക് പങ്കുവെച്ച് കൊണ്ട് ഗ്രൂപ്പ് കോളിലേക്ക് ഉപയോക്താക്കളെ ക്ഷണിക്കുന്ന കോള്‍ ലിങ്ക് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗ്രൂപ്പ് കോളിനിടെ പുതിയ ആള്‍ പങ്കെടുത്താല്‍ അത് അറിയിക്കുന്ന ഇന്‍ കോള്‍ ബാനര്‍ നോട്ടിഫിക്കേഷന്‍ വാട്‌സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. വീഡിയോ കോളിനിടെ, സ്‌ക്രീന്‍ ചെറുതാക്കി മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറും പ്രത്യേകതയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News