ബി.ജെ.പി നേതാവിന്റെ കമ്പിളിപ്പുതപ്പ് വിതരണത്തിനിടെ  തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു 

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി  ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കമ്പിളി പുതപ്പ് വിതരണ പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ബി.ജെ.പി എംഎല്‍എയും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ വിവരം അറിയിച്ചിരന്നില്ലെന്നും പോലീസ് പറഞ്ഞു.  കമ്പിളിപ്പുതപ്പ് വിതരണം ഉണ്ടെന്ന് അറിഞ്ഞ് ആളുകള്‍ കൂട്ടത്തോടെ എത്തിയിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. 

Latest News