തൊടുപുഴ-ഒളമറ്റത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടിയും മരിച്ചു. കഴിഞ്ഞദിവസം മരിച്ച ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിനി റെജീന ബീവിയുടെ മകള്‍ ഫാത്തിമ (15)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പെരുക്കോണിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മൂലമറ്റത്ത് നിന്ന് വന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ബൈക്ക് യാത്രികരും അപകടത്തില്‍ പെട്ടു. കാറിലും ഓട്ടോയിലും ബൈക്കിലുമുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.






