ദുബായ്- ദുബായിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് റാഷിദ് റോവര്‍ ആദ്യ സന്ദേശം അയച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
'ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 440,000 കിലോമീറ്റര്‍ അകലെ നിന്ന്, റാഷിദ്, അല്‍ ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് ആദ്യ സന്ദേശം അയച്ചതായി ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു.
റോവറിന്റെ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് 'വരും മാസങ്ങളില്‍ ലാന്‍ഡിംഗിനുള്ള തയാറെടുപ്പിനായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ചയാണ ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ റാഷിദ് റോവര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്.