Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ സുഹൃത്തിന്റെ ഓര്‍മയില്‍ നിഹാദ് നടന്നത് 87 കിലോമീറ്റര്‍

ഷാര്‍ജ- ബ്രെയിന്‍ ട്യൂമര്‍മൂലം കഴിഞ്ഞ വര്‍ഷം അന്തരിച്ച സ്‌കൂള്‍ സുഹൃത്തിന്റെ ഓര്‍മക്ക് മുന്നില്‍ മലയാളി യുവാവിന്റെ പ്രണാമം. അര്‍ബുദ ബോധവല്‍ക്കരണത്തിനായുള്ള നടത്തത്തില്‍ കായികതാരമായ നിഹാദ് നസീറുദ്ദീന്‍ 24 മണിക്കൂറിനുള്ളില്‍ 87 കിലോമീറ്റര്‍ നടന്നാണ് ഒന്നാമതായത്.
ഷാര്‍ജയിലെ ക്ഷിഷാ പാര്‍ക്കിലായിരുന്നു 'റിലേ ഫോര്‍ ലൈഫ്' ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള നടത്തം. ഷാര്‍ജയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി നിഹാദ് 153,000 ചുവടുകള്‍ നടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. വളരെ ബുദ്ധിമുട്ടിയാണ് നടത്തം പൂര്‍ത്തിയാക്കിയതെന്നും താന്‍ അതിന് തയാറായിരുന്നുവെന്നും നിഹാദ് പറഞ്ഞു. നടത്തം പകുതിയായപ്പോള്‍ കാലുകള്‍ക്ക് കടുത്ത വേദന അനുഭവപ്പെട്ടെങ്കിലും ലക്ഷ്യം തുടര്‍ന്നു.
പിങ്ക് ചലഞ്ചും സമ്മര്‍ ചലഞ്ചും ഉള്‍പ്പെടെയുള്ള വിവിധ ധനസമാഹരണത്തിലും ജീവകാരുണ്യ പരിപാടികളിലും നിഹാദ് വളരെക്കാലമായി പങ്കെടുക്കുന്നു. കൂടാതെ യു.എ.ഇയിലെ  ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് ക്ലബുകളിലും ഇവന്റുകളിലും സജീവ പങ്കാളിയാണ് 28 കാരനായ ഇദ്ദേഹം. ഹൈസ്‌കൂള്‍ മുതല്‍ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

 

 

Latest News