വീട്ടമ്മ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ വിരുതനെ ക്യാമറ കുടുക്കി

കൊച്ചി-വീട്ടമ്മ കുളിക്കുന്ന ദൃശ്യം ഒളിച്ചു നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ സി സി ടി വി കുടുക്കി. കളമശ്ശേരി ഇവിഎം ബി എം ഡബ്ല്യൂ ഷോറൂമില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുന്ന ഗുരുവായൂര്‍ ഇരിങ്ങാപുരം  പൊലിയത്ത് വീട്ടില്‍ പ്രണവിനെ (22) പോലീസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി കുസാറ്റിന് സമീപം താമസിക്കുന്ന വീട്ടമ്മ തിങ്കളാഴ്ച രാത്രി ബാത്ത്‌റൂമില്‍ കുളിക്കുന്ന സമയത്ത് വെന്റിലേറ്ററില്‍ക്കൂടിയാണ് ഇയാള്‍  ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വീട്ടമ്മ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപം കമ്പനി ഹോസ്റ്റലിലാണ് യുവാവ് താമസിക്കുന്നത്. വീട്ടമ്മ കുളിക്കുന്നതിനിടെ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ നോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ച കൈ കണ്ടു. ഇതോടെ പരാതിക്കാരി നിലവിളിച്ചു. വീട്ടുകാര്‍ വന്നപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കളമശ്ശേരി പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News