ഉംറക്കാര്‍ക്കായുള്ള നുസക് ഇതര ഭാഷകളിലേക്കും; തുര്‍ക്കി പതിപ്പ് പുറത്തിറക്കി

നുസുക് പ്ലാറ്റ്‌ഫോമിന്റെ തുര്‍ക്കിഷ് പതിപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും മന്ത്രാലയ ഉദ്യോഗസ്ഥരും തുര്‍ക്കി അധികൃതര്‍ക്കൊപ്പം.

മക്ക - ഉംറ തീര്‍ഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കുള്ള നുസുക് പ്ലാറ്റ്‌ഫോമിന്റെ തുര്‍ക്കിഷ് പതിപ്പ് പുറത്തിറക്കി. ഹജ്, ഉംറ മന്ത്രിയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റുമായ ഡോ. തൗഫീഖ് അല്‍റബീഅയുടെ സാന്നിധ്യത്തില്‍ തുര്‍ക്കിയില്‍ വെച്ചാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ തുര്‍ക്കിഷ് പതിപ്പ് ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയത്. തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഹജ്, ഉംറ മന്ത്രി തുര്‍ക്കി ഗവണ്‍മെന്റിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള വരവും നടപടിക്രമങ്ങളും എളുപ്പമാക്കാന്‍ സൗദി ഗവണ്‍മെന്റ് നടത്തുന്ന വലിയ ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
വലിയൊരു വിഭാഗം മുസ്‌ലിംകളെ സേവിക്കാന്‍ വേണ്ടിയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായുമാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ തുര്‍ക്കിഷ് പതിപ്പ് പുറത്തിറക്കിയതെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു. വിസ ഇഷ്യു ചെയ്യല്‍ നടപടികളും ഉംറ നിര്‍വഹിക്കാനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും ബുക്ക് ചെയ്യലും എളുപ്പമാക്കാന്‍ ശ്രമിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെയാണ് നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നതെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വിസയും ആവശ്യമായ പെര്‍മിറ്റുകളും നേടാനും പാക്കേജുകള്‍ ബുക്ക് ചെയ്ത് പണമടക്കാനും നുസുക് പ്ലാറ്റ്‌ഫോം സഹായിക്കുന്നു.

 

 

Latest News