മസ്‌കത്ത്-ഒമാനില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി. ഇബ്‌രിയിലെ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ് വിദ്യാര്‍ഥിനിയായ സ്വദേശി യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹ വാഗ്ദാനം നിരാകരിച്ചതില്‍ പ്രകോപിതനായാണ് പ്രതി വിദ്യാര്‍ഥിനി ഇബ്തിസാം അല്‍മഖ്‌റശിയയെ കുത്തിക്കൊന്നത്.
യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ കയറി വീട്ടിലേക്ക് തിരിച്ച വിദ്യാര്‍ഥിനിയുടെ കാറില്‍ മാര്‍ഗമധ്യേ പ്രതി തന്റെ കാര്‍ കരുതിക്കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനി കാര്‍ നിര്‍ത്തുകയും സമീപമെത്തിയ പ്രതി കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.






