കോടതിക്കുമുന്നില്‍ അഭിഭാഷകയെ മുന്‍ഭര്‍ത്താവ് കുത്തിക്കൊന്നു

മസ്കത്ത് - ഒമാനില്‍ വനിതാ അഭിഭാഷക കുത്തേറ്റ് മരിച്ചു. അഭിഭാഷകയെ കുടുംബ കലഹത്തെ തുടര്‍ന്ന് മുന്‍ ഭര്‍ത്താവാണ് അല്‍സീബിലെ കോടതിക്കു മുന്നിലിട്ട് കുത്തിക്കൊന്നതെന്ന് ഒമാന്‍ പോലീസ് പറഞ്ഞു.
തന്റെ കക്ഷിയുടെ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ അഭിഭാഷക കേസിലെ സിറ്റിംഗ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട തന്റെ കാറിനു സമീപം എത്തിയപ്പോഴാണ് ഇവിടെ കാത്തുനില്‍ക്കുകയായിരുന്ന മുന്‍ ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായത്. ഇതിനിടെ മുന്‍ ഭര്‍ത്താവ് അഭിഭാഷകയെ കുത്തിവീഴ്ത്തുകയായിരുന്നു. പലതവണ കുത്തേറ്റ അഭിഭാഷക സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. പ്രതിയായ സ്വദേശി പൗരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

 

Latest News