അശ്ലീല ചോദ്യത്തിന് നടി യഷിക ആനന്ദ് നല്‍കിയ ഉത്തരം മെഗാ ഹിറ്റായി 

ചെന്നൈ-അശ്‌ളീല ചോദ്യത്തിന് ചിരിയോടെ മറുപടി നല്‍കി തെന്നിന്ത്യന്‍ താരം യഷിക ആനന്ദ്. ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണ്? എന്നായിരുന്നു ആരാധകനായ യുവാവിന്റെ ചോദ്യം. ചിരിച്ചുകൊണ്ട് യഷിക ഇതിന് മറുപടി നല്‍കി.ബെഡിന്റെ വലതുവശമാണ് എനിക്കിഷ്ടം. ഇപ്പോള്‍ കിടക്കുന്നതുപോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ് ഇഷ്ടം. ചിലര്‍ക്ക് കമിഴ്ന്നും. എല്ലാം വ്യത്യസ്തമായ പൊസിഷനുകള്‍ എന്നായിരുന്നു നര്‍മ്മത്തോടെ യഷികയുടെ മറുപടി. യഷികയുടെ മറുപടിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. പഞ്ചാബിയായ യഷിക മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലേക്ക് എത്തിയത്. ചെന്നൈയിലായിരുന്നു വിദ്യാഭ്യാസം.ടെലിവിഷന്‍ രംഗത്ത് നിറസാന്നിദ്ധ്യമായ യഷിക കഴിഞ്ഞ വര്‍ഷം ഒരു വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നിരവധി ചിത്രങ്ങളാണ് യഷികയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബഗീര, ഇവന്‍ താന്‍ ഉത്തമന്‍, രാജഭീമം, പാമ്പാട്ടം എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

Latest News