ജയസൂര്യയുടെ വ്യത്യസ്ഥ ചിത്രം  'ഞാന്‍ മേരിക്കുട്ടി'

ശക്തമായ കഥാപാത്രവുമായി ജയസൂര്യ എത്തുന്ന ചിത്രമാണ് 'ഞാന്‍ മേരിക്കുട്ടി'. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും 'ഞാന്‍ മേരിക്കുട്ടി' എന്ന സൂചന നല്‍കിയാണ് ട്രെയിലര്‍ എത്തിയത്. ട്രെയിലറിന്റെ ഹൈലൈറ്റ് ജയസൂര്യയുടെ മേക്ക് ഓവറാണ്. 
പുതുമ നിറഞ്ഞ പ്രമേയം അവതരിപ്പിക്കുന്ന 'ഞാന്‍ മേരിക്കുട്ടിയുടെ' അണിയറക്കാര്‍ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലും പുതുമ നിറച്ചിരുന്നു. ട്രാന്‍സ്വിമന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് പേര്‍  ചേര്‍ന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. 

Latest News