ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റില്‍ 

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം കര്‍വാന്ഡ ഓഗസ്റ്റ് 10ന് പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം ജൂണ്‍ 1 ന്  പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റുകയായിരുന്നു.മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ് പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ചിത്രത്തില്‍ അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു. 
 

Latest News