വീഡിയോ പ്രചരിച്ചു; മദീനയില്‍ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

മദീന - മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് പൊതുസ്ഥലത്തു വെച്ച് വെടിവെപ്പ് നടത്തിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മദീന പോലീസ് അറിയിച്ചു. പൊതുസ്ഥലത്തു വെച്ച് പ്രതി വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News