യുവാവ് ട്രെയിനില്‍ നിന്നു വീണു മരിച്ചു

അങ്കമാലി-കൊച്ചിയില്‍ ഞായറാഴ്ച്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ മല്‍സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനില്‍ നിന്നു വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരന്‍) വീട്ടില്‍ പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്.  കഴിഞ്ഞ രാത്രിയിലാണ് അപകടം ഉണ്ടായത്. മല്‍സരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അങ്കമാലിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുവരാന്‍ എത്താന്‍ പറയുകയും അങ്കമാലിയില്‍ ട്രെയിന്‍ നിറുത്തിയില്ല ഇനി തൃശൂരിലെ നിറുത്തുകയുള്ളൂ എന്നും പ റഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ കറുകുറ്റി ഭാഗത്ത് ട്രെയിന്‍ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.   ഫോണിലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ലൊക്കേഷന്‍ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  എറണാകുളത്ത് സി എ യ്ക്ക് പഠിക്കുകയാണ് ഡോണ്‍. അമ്മ മോളി.ഡാലിന്‍ ഏക സഹോദരനാണ്.സംസ്‌കാരം നടത്തി.

Latest News