അവതാര്‍ സിനിമ കോടികള്‍ കൊയ്യും; ഇന്ത്യയില്‍ ആദ്യ വാരാന്ത്യത്തില്‍ പ്രതീക്ഷ 16 കോടി

മുംബൈ- നാലു ദിവസത്തിനുശേഷം ചെയ്യുന്ന അവതാര്‍ റെക്കോര്‍ഡ് പണം കൊയ്യുമെന്ന് റിപ്പോര്‍ട്ട്. ജെയിംസ് കാമറൂണിന്റെ ചിത്രമായ 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' ആദ്യ വാരാന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ 16 കോടിയിലധികം വരുമാനം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാഹസിക, ആക്്ഷന്‍ ചിത്രമായ അവതാറിനായി ആദ്യദിവസത്തേക്ക് ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഇന്ത്യയില്‍നിന്ന് ഏഴു കോടി രൂപ നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം 16നാണ് റിലീസ്.

 

Latest News